വനിതാ കമിഷന്റെ മികച്ച ജാഗ്രതാ സമിതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള ജാഗ്രതാ സമിതികളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന ജാഗ്രതാസമിതികള്‍ക്ക്് കേരള വനിതാ കമിഷന്‍ നല്‍കുന്ന പുരസ്‌കാരത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.
ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രോത്സാഹനമെന്ന നിലയിലാണ് ഈ വര്‍ഷം മുതല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021-2022 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ നാല് ജാഗ്രതാ സമിതികള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാര നിര്‍ണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോര്‍മയും നിര്‍ദ്ദേശങ്ങളും കേരള വനിതാ കമ്മിഷന്റെ വെബ് സൈറ്റിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. (keralawomenscommission.gov.in, lsgkerala.gov.in, principaldirectorate.lsgkerala.gov.in ).
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2023 ജനുവരി ഏഴിനകം സമര്‍പ്പിക്കണം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഒരു ഗ്രാമ പഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോര്‍മ
അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം 2023 ജനുവരി 20 നകം കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം -695 004 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. 14 ജില്ലാ പഞ്ചായത്തുകളും ആറ് കോര്‍പ്പറേഷനുകളുംപൂരിപ്പിച്ച പ്രൊഫോര്‍മകള്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 2023 ജനുവരി ഏഴിനകം നേരിട്ടോ തപാല്‍ മുഖേനയോ കേരള വനിതാ കമ്മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രശസ്തി പത്രവും ഇരുപത്തയ്യായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.