കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു; യാത്രക്കാരെ കൊണ്ടുപോകാൻ മറ്റൊരു വിമാനമെത്തി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് സംഭവം. ഇൻഡിഗോയുടെ കോഴിക്കോട് - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
വിമാനം പുറപ്പെടാൻ റൺവേയിലെത്തിയപ്പോഴായിരുന്നു എൻജിനിൽ പക്ഷി ഇടിച്ചത്. പറന്ന് ഉയരുന്നതിന് മുമ്പായതിനാൽ അപകടം ഒഴിവായി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് വ്യോമഗതാഗത വിഭാഗത്തിൽ അറിയിക്കുകയും തുടർന്ന് തിരിച്ച് വിമാനം പാർക്കിങ് ബേയിലേക്ക് എത്തിക്കുകയുമായിരുന്നു.
67 പേരായിരുന്നു വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. പിന്നീട് ബംഗളൂരുവിൽനിന്നും മറ്റൊരു വിമാനം എത്തിച്ചാണ് ഇവരെ ബംഗളൂരുവിൽ എത്തിച്ചത്.
ഉച്ചക്ക് 1.35ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5.50ന് പുറപ്പെട്ട് രാത്രി ഏഴിനാണ് ബംഗളൂരുവിലെത്തിയത്. പക്ഷി ഇടിച്ച വിമാനം പരിശോധനകൾക്ക് ശേഷം മാത്രേമ തുടർന്ന് സർവിസ് നടത്തുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.