കുഴൽപണം ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ചത് തന്നെ; അനുബന്ധ റിപ്പോർട്ടുമായി പൊലീസ്
text_fieldsതൃശൂർ: കൊടകര കുഴൽപണക്കവർച്ച കേസിൽ കോടതിയിൽ അന്വേഷണ സംഘത്തിെൻറ അനുബന്ധ റിപ്പോർട്ട്. പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജന് നൽകിയ ഹരജിയെ എതിർത്ത് നേരത്തെ നൽകിയ റിപ്പോർട്ടിന് പുറമെയാണ് വിശദമായ അനുബന്ധ റിപ്പോർട്ട് കൂടി ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെ 41. 4 കോടി രൂപയാണ് ബി.ജെ.പി കേരളത്തിൽ വിതരണം ചെയ്തത് എന്നതിെൻറ രേഖ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നിയമസഭ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം ജില്ലകളിലേക്കാണ് 41.4 കോടി എത്തിച്ചത്. കർണാടകയിൽനിന്നും കോഴിക്കോട്ടെ ഏജൻറുമാരിൽനിന്നും പണം എത്തിച്ചു. സംഘടന സെക്രട്ടറി എം. ഗണേശൻ, ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരമാണ് പണം വിതരണം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനധികൃതമായി പണം കടത്തിയതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനും ഇ.ഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ചയും പണത്തിെൻറ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ധർമരാജനായില്ല. പണം ബി.ജെ.പിയുടേതാണെന്നും ധർമരാജെൻറ ഹരജി പരപ്രേരണ മൂലമാണെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ധർമരാജൻ രേഖകൾ ഹാജരാക്കിയാൽ കോടതി നിജസ്ഥിതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.