ബി.ജെ.പി പരമാവധി അപമാനിച്ചു, കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും –ബാലശങ്കർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ബി.ജെ.പി ഡീൽ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ. ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ പരമാവധി അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.വി. മുരളീധരനെയും കെ. സുരേന്ദ്രനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വലിഞ്ഞുകയറി വന്നവനെ പോലെയാണ് തന്നോട് അവർ പെരുമാറിയത്. മുമ്പ് ഡൽഹിയിൽ വരുേമ്പാൾ തെൻറ മുന്നിൽ വന്ന് കൈകൂപ്പി നിന്നിരുന്നയാളാണ് വി. മുരളീധരൻ.
അതിന് ശേഷമാണ് അദ്ദേഹം നെഹ്റു യുവകേന്ദ്രയിലേക്കൊക്കെ എത്തിയത്. സ്ഥാനാർഥിത്വം സംബന്ധിച്ച് വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരോടും ആർ.എസ്.എസ് നേതൃത്വത്തോടും സംസാരിച്ചിരുന്നതാണ്. മത്സരിക്കുന്ന കാര്യം പറഞ്ഞില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളം. താൻ ആർ.എസ്.എസുകാരനാേണായെന്ന് തന്നെ അറിയാവുന്നവർക്ക് അറിയാമെന്നും ബാലശങ്കർ കൂട്ടിച്ചേർത്തു.
ചെങ്ങന്നൂരിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ബാലശങ്കർ കഴിഞ്ഞദിവസം പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്. ബി.ജെ.പിയിലും ആർ.എസ്.എസിലും ബാലശങ്കർ പ്രമുഖനല്ലെന്ന നിലയിലുള്ള പ്രതികരണം ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിൽ നിന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.