വള്ളം തിരയിൽപെട്ട് അപകടം, മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsചെന്ത്രാപ്പിന്നി: ചാമക്കാല ബീച്ചിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. ചാമക്കാല രാജീവ് റോഡ് സ്വദേശി കൊച്ചിക്കാട്ട് കുമാരന്‍റെ മകൻ പത്മനാഭൻ(56) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു അപകടം. അഞ്ച് തൊഴിലാളികളുമായി രാവിലെ മത്സ്യ ബന്ധനത്തിനിറങ്ങിയ കോവിൽ തെക്കേ വളപ്പിൽ ശിവദാസന്‍റെ ഉടമസ്ഥതയിലുള്ള കൃഷ്ണദീപം ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങി വരവെ കരയിൽ നിന്ന് നൂറു മീറ്റർ അകലെ വെച്ച് ശക്തമായ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റു മത്സ്യതൊഴിലാളികൾ ചേർന്ന് അപകടത്തിൽപ്പെട്ടവരെ കരക്കെത്തിച്ചു.
പരിക്കറ്റ പത്മനാഭനെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. പത്മനാഭനെ കൂടാതെ വേണു കൊച്ചിക്കാട്ട്, വിപിദാസ് കോവിൽ തെക്കേ വളപ്പിൽ, ശിവദാസ് കോവിൽ തെക്കേ വളപ്പിൽ, അഭിലാഷ് അറക്കപ്പറമ്പിൽ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഇവർ പരിക്കേൽകാതെ രക്ഷപ്പെട്ടു. വള്ളത്തിലെ വലക്കും എഞ്ചിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഇവരുടെ തന്നെ മറ്റൊരു വള്ളം തിരമാലയിടിച്ച് തകർന്നിരുന്നു. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.