പൊഴിക്കരയിലേക്ക് ഇടിച്ചുകയറിയ ബോട്ട് കടലിലിറക്കാനാകാതെ 10 ദിവസം
text_fieldsകോവളം: പൂവാർ പൊഴിക്കരയിലേക്ക് ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട് കടലിലിറക്കാനാകാതെ 10 ദിവസം പിന്നിടുമ്പോഴും സർക്കാറിെൻറയോ ഫിഷറീസ് വകുപ്പിെൻറയോ സഹായം ലഭിച്ചിെല്ലന്ന് ബോട്ടുടമ. ഇത്രയും ദിവസത്തെ കടൽ തിരയടിയേറ്റ് ബോട്ട് ഒരു ഭാഗം പൂർണമായും തകർന്നതോടെ കടലിലിറക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കുമെന്ന് അറിയില്ലെന്ന് ബോട്ടുടമ കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോള പറഞ്ഞു.
ബോട്ട് കടലിലേക്കിറക്കാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച ട്രോളർ ബോട്ട് ഒരു വശം തകർന്നതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയുമോ എന്ന കാര്യത്തിലും സംശയമാണ്. ഇതിന് സാധിച്ചിെല്ലങ്കിൽ കരയിലേക്ക് വലിച്ചുകയറ്റി പൊളിച്ചുവിൽക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷയോ മറ്റ് സഹായങ്ങളോ ഇല്ലാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടം ബോട്ടുടമ സഹിക്കേണ്ടിവരും.
ഈ മാസം18ന് പൂവാർ പൊഴിക്കര തീരത്ത് ഇടിച്ചുകയറിയ ബോട്ടിനെ കഴിഞ്ഞ ദിവസമാണ് ഖലാസികൾ കഠിനപ്രയത്നത്തിലൂടെ നിവർത്തി നിർത്തിയത്. ഒരാഴ്ചത്തെ തിരയടിയിലും മറ്റുമായി ബോട്ടിെൻറ ഒരു വശം തകർന്നു. തകരാർ പരിഹരിക്കാനായി സാങ്കേതിക വൈദഗ്ധ്യമുള്ളവരെ എത്തിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ബോട്ട് പൊളിച്ചുപണിയാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്ന് കണ്ടതോടെയാണ് ബോട്ട് ഉപേക്ഷിക്കാൻ ഉടമ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഖലാസികളുടെയും ഹിറ്റാച്ചികളുടെയും സഹായത്തോടെ ബോട്ട് നിവർത്തിയത്. തിരയിൽ തകർന്ന ബോട്ടിനെ കൈമാറ്റം ചെയ്യണമെങ്കിൽ വീണ്ടും കരയിലേക്ക് വലിച്ചുകയറ്റണം. ഇതിനും ഖലാസികളുടെ സഹായം വേണ്ടിവരും. ബോട്ടിലെ തൊഴിലാളികളിൽ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ് ചികിത്സയിലായിരുന്നവരും ആശുപത്രി വിട്ടു. ജീവിത മാർഗംകൂടി നഷ്ടപ്പെട്ടതോടെ ട്രോളറിനുവേണ്ടി എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇഗ്നേഷ്യസ് ലയോള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.