മാതാവ് ഫോൺ വിലക്കിയതിനെ തുടർന്ന് മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം കണ്ടെത്തി
text_fieldsന്യൂ മാഹി: മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടിൽ നിന്നിറങ്ങിയത്.
കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യൻ്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13) യുടെ മൃതദേഹമാണ് പെരിങ്ങാടി മുകുന്ദൻ പാർക്കിന് തൊട്ടടുത്തബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന്മത്സ്യതൊഴിലാളികൾകണ്ടെത്തിയത്. പുഴയിൽ ചാടിയതായി നാട്ടുകാർ സംശയിച്ചതിനെ തുടർന്ന് മാഹിപ്പുഴയിൽ മാഹി, തലശ്ശേരി, പാനൂർ ഫയർ ഫോഴ്സ് യൂണിറ്റുകൾ നടത്തിയ തിരച്ചിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെ വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചു വരാത്തതിനാൽ നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാൽപാടുകളും കണ്ടെത്തിയെന്ന നാട്ടുകാരുടെ മൊഴിയിൽ പെൺകുട്ടി പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു. കുട്ടി പുഴയിൽ ചാടുന്നതോ പുഴയിലേക്ക് പോകുന്നതായോ ആരും കണ്ടിരുന്നില്ല. തുടർന്ന് ന്യൂമാഹി പൊലീസിനെയും മാഹി, തലശ്ശേരി, പാനൂർ ഫയർ ഫോഴ്സ് യൂനിറ്റുകളെ വിവരമറിയിച്ചു.
കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം 10 വർഷത്തിലേറെയായി ന്യൂമാഹി ഈച്ചിയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ന്യൂമാഹി എം.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. ശരവണൻ, കോകില എന്നിവർ സഹോദരങ്ങളാണ് തലശ്ശേരി സ്റ്റേഷൻ ഓഫീസർ വാസന്ത് കേച്ചാങ്കണ്ടി, അസി.സ്റ്റേഷൻ ഓഫീസർ സി.വി. ദിനേശൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.