ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം കിട്ടി; തിരിച്ചിലിനിടെ മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു
text_fieldsതാമരശ്ശേരി: കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വ്യാഴാഴ്ച കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കല്‍ പരേതനായ തമ്പിളില്‍ മുഹമ്മദിെൻറ മകന് അന്‍സാര്‍ മുഹമ്മദ് (26) െൻറ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെ പുനരാരംഭിച്ച തിരച്ചിലിനിടെ രാവിലെ ഒമ്പതരയോടെ ഒഴുക്കില്‍പെട്ട സ്ഥലത്തിെൻറ താഴെ ഭാഗത്തുള്ള തൂക്കുപാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, തിരച്ചിലിൽ പങ്കെടുത്ത കോടഞ്ചേരി പള്ളിത്താഴത്ത് ജയപ്രകാശ് (58) അന്‍സാര്‍ മുഹമ്മദിെൻറ മൃതദേഹം കരയ്ക്കടുപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ഇദ്ദേഹത്തെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. അൻസാറിെൻറ കൂടെ ഒഴുക്കില്‍പ്പെട്ട ബന്ധു ആയിഷ നിഷ്ലയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ആയിഷ നിഷ്ലയുടെ ഭർത്താവ് ഇര്‍ഷാദ്, അജ്മല്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മരിച്ച അന്‍സാര്‍ അഹമ്മദും ആയിഷ നിഷ്ലയും ഇര്‍ഷാദും, ഇര്ഷാദിെൻറ ബന്ധു അജ്മലും രണ്ടു ബൈക്കുകളിലായാണ് ചെമ്പുകടവ് ചൂരമുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം വ്യാഴാഴ്ച എത്തിയത്. ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപവാസികള്‍ കണ്ടിരുന്നു. പിന്നീടുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ആയിഷ നിഷ്ലയും അന്‍സാറും ഒഴുക്കില്‍പെട്ട് മുങ്ങിപ്പോയി. സുഹറാബിയാണ് അന്‍സാര്‍ മുഹമ്മദിെൻറ മാതാവ്. സഹോദരങ്ങള്‍: തസ്ലീന, ഫസീല, ജസീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.