ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കിയത് പിണറായി സര്‍ക്കാർ -മാത്യു കുഴല്‍നാടന്‍
text_fieldsതൊടുപുഴ: വനാതിര്‍ത്തിയോടു ചേർന്ന് ഒരു കിലോമീറ്റർ ബഫര്‍സോൺ വേണമെന്ന തീരുമാനം കൈക്കൊണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എ. ഇതുസംബന്ധിച്ച് മന്ത്രിസഭസഭ യോഗം കൈക്കൊണ്ട തീരുമാനം നിലനിൽക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ പഴിചാരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒരിഞ്ചു സ്ഥലം പോലും ബഫര്‍സോണ്‍ ആക്കാനാവില്ലെന്ന് തീരുമാനിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന് അയച്ചു കൊടുത്തിരുന്നു. ഈ നിലപാട് മാറ്റിയതാണ് ഇപ്പോഴത്തെ തിരിച്ചടിക്കു കാരണം. എം.എം. മണിയടക്കമുള്ള മന്ത്രിമാർ ചേര്‍ന്നെടുത്ത തീരുമാനമാണിത്.
അധികാരത്തിന്‍റെ അപ്പക്കഷണങ്ങൾക്കായി യാചിച്ച് നിൽക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകൾ വ്യാജ പ്രചാരണത്തിന് ചൂട്ടുപിടിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.