ഭൂമി പതിവ് ഓഫീസിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചത് മന്ത്രിസഭാ യോഗം അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: ഭൂമി പതിവ് ഓഫീസിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചത് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ ഒന്നു മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും 10 താൽകാലിക തസ്തികകളിലെ ജീവനക്കാർക്ക് ഈ കാലയളവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും മന്ത്രിസഭാ യോഗം സാധൂകരിച്ചു.
പീരുമേട് ഭൂമി പതിവ് ഓഫീസ് 2023 മാർച്ച് 31 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും സാധൂകരിച്ചു. ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാർച്ച് 31 പ്രാബല്യത്തിൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയിൽ 2022 ഒക്ടോബർ ഒന്നു മുതൽ 2023 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.
പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകൾക്ക്, സ്പെഷ്യൽ തഹസിൽദാർ -ഒന്ന്, ഡെപ്യൂട്ടി തഹസിൽദാർ -ഒന്ന്, സീനിയർ ക്ലർക്ക്/എസ്.വി.ഒ. -മൂന്ന്, ജൂനിയർ ക്ലർക്ക് /വി.എ. -രണ്ട്, ടൈപ്പിസ്റ്റ് -ഒന്ന്, പ്യൂൺ ഒന്ന്, എന്നീ ഒമ്പത് താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയിൽ 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.
2023 ഓണം വാരാഘോഷത്തിന്റെ നടത്തിപ്പിന് നിർദേശങ്ങളും ഭരണാനുമതിയും നൽകി പുറപ്പെടുവിച്ച ഉത്തരവും മന്ത്രിസഭാ യോഗം സാധൂകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.