സംസ്ഥാനത്തിന്റെ ജലനയത്തിൽ പ്രളയനിവാരണത്തിനുളള വ്യവസ്ഥകൾ ഇല്ലെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം പുതുക്കിയിെല്ലന്ന് കംട്രോളർ- ഒാഡിറ്റർ ജനറലിെൻറ കണ്ടെത്തൽ. പ്രളയനിയന്ത്രണത്തിനും പ്രളയനിവാരണത്തിനുമുളള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നെന്ന് 'കേരളത്തിലെ പ്രളയങ്ങൾ- മുന്നൊരുക്കവും പ്രതിരോധവും' എന്ന റിപ്പോർട്ടിൽ സി.എ.ജി പറയുന്നു.
ജലവിഭവ വകുപ്പിെൻറ 2008 ലെ സംസ്ഥാന ജലനയം ദേശീയ നയത്തിന് വിരുദ്ധമായി പ്രളയ നിയന്ത്രണ നടപടിയുടെ വശങ്ങൾ പരിഗണിച്ചിരുന്നില്ല. പ്രളയ നിയന്ത്രണ നടപടി ഘടകങ്ങൾ ഉൾപ്പെടുത്താത്തത് ഇൗ വിഷയത്തിൽ നൽകുന്ന താരതമ്യേന കുറഞ്ഞ മുൻഗണനയെ സൂചിപ്പിക്കുന്നു. സംസ്ഥാനതല റിവർ മാനേജ്മെൻറ് അതോറിറ്റി രൂപവത്കരിച്ചിട്ടില്ല. പ്രളയ സമതല മേഖല കണ്ടെത്തുകയോ വേർതിരിക്കുകയോ ചെയ്തിട്ടില്ല. ഇത് സാധ്യമായിരുന്നുവെങ്കിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹായകമാവുമായിരുന്നു. എന്നാൽ ഇൗ നിയമനിർമാണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.
പ്രളയ അപകട സാധ്യതാഭൂപടം തയാറാക്കാൻ നിർദേശിച്ചിട്ടും കേരളം ഇപ്പോഴും 2010 ലെ ഭൂപടത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഡി.ഡബ്ല്യു.സി മാനദണ്ഡത്തിന് വിരുദ്ധമാണ്.
പെരിയാർ നദീതടത്തിൽ പതിക്കുന്ന ജലം അളക്കുന്നതിന് 32 റെയിൻ ഗേജുകൾക്ക് പകരം ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ. നീരൊഴുക്ക് പ്രവചന കേന്ദ്രങ്ങൾ ആവശ്യമുള്ള അണക്കെട്ടുകളുടെയും ഇൗ പ്രവചനം ആവശ്യമുള്ള പട്ടണങ്ങളുടെയും പട്ടിക ഡി.ഡബ്ല്യു.സി 2011 നവംബറിൽ അഭ്യർഥിച്ചിട്ടും സംസ്ഥാനം വിശദാംശം നൽകിയില്ല. ഇതാണ് പ്രളയ പ്രവചനത്തിന് േഡറ്റ ലഭിക്കാതിരിക്കാൻ കാരണം.
അണക്കെട്ട് സൈറ്റുകളും സർക്കാർ ഒാഫിസുകളും ഉൾപ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ 2018 ലെ പ്രളയ സമയത്തോ അതിന് ശേഷമോ പ്രവർത്തനക്ഷമം ആയിരുന്നിെല്ലന്നും സി.എ.ജി നിരീക്ഷിച്ചു.
പ്രളയ മുന്നറിയിപ്പ് റേഡിയോകൾ പ്രവർത്തിച്ചില്ല
സംസ്ഥാനം 2.65 കോടി മുടക്കി സ്ഥാപിച്ച പ്രളയ ദുരന്ത മുന്നറിയിപ്പ് നൽകാനുള്ള ഉയർന്ന ഫ്രീക്വൻസിയുള്ള (വി.എച്ച്.എഫ്) റേഡിയോകൾ 2018ലെ പ്രളയ സമയത്ത് പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് സി.എ.ജി കണ്ടെത്തി.
മഹാപ്രളയ സമയത്ത് ഇടമലയാർ അണക്കെട്ട് ഒാപറേറ്റർമാരുടെ സഹായത്തിന് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മഴക്കാലത്ത് ഉൾപ്പെടെ അണക്കെട്ട് സാധാരണ നിലയിൽ പ്രവർത്തിക്കാൻ ജലം സംഭരിക്കാതെ നിലനിർത്തേണ്ട സ്ഥലമാണ് റൂൾ കർവ്.
2018ലെ പ്രളയം കഴിയുന്നതുവരെ 1983ൽ രൂപവത്കരിച്ച റൂൾ കർവ് പുനരവലോകനം ചെയ്തില്ല. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷി സർവേകളോ എക്കൽ അടിയുന്നതിെൻറ പഠനങ്ങളോ 2011നും 2019 ആഗസ്റ്റിനും ഇടയിൽ നടത്തിയിട്ടില്ല. ഇടുക്കി, ഇടമലയാർ, കക്കി, ഷോളയാർ എന്നിവയുടെ എക്കൽ നിർണയം അവസാനം നടത്തിയത് യഥാക്രമം 2004, 2011, 1999, 2003 വർഷങ്ങളിലാണ്.
കൊച്ചി വിമാനത്താവളം കമീഷൻ ചെയ്ത് 20 വർഷം കഴിഞ്ഞിട്ടും പ്രദേശത്ത് ഗുരുതര പ്രളയമുണ്ടായിട്ടും ജലസേചന-റവന്യൂ വിഭാഗമോ തദ്ദേശ സ്ഥാപനമോ വിമാനത്താവള അധികൃതരോ പ്രദേശത്തെ മൊത്തത്തിലുള്ള ഹൈഡ്രോളജി നിലനിർത്താൻ തയാറായിെല്ലന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.