കാമറകൾ വന്നു; ഗതാഗതകുറ്റങ്ങൾ കുറഞ്ഞെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ സ്ഥാപിച്ചശേഷം ഗതാഗതകുറ്റങ്ങൾ കുത്തനെ കുറഞ്ഞെന്ന് സർക്കാർ. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1.25 ലക്ഷത്തോളം ഗതാഗത നിയമലംഘനങ്ങളാണ് കുറഞ്ഞതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പിഴ ഈടാക്കാതെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാനാഭാഗത്തും വെച്ചിരിക്കുന്ന കാമറകളെ പേടിച്ച് നിയമങ്ങള്‍ പാലിച്ചാണ് അധികപേരും ഇറങ്ങുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പിഴകളെക്കുറിച്ചും വലിയ പ്രചാരണമാണ് നടന്നത്. ഇതാണ് കുറ്റങ്ങൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
തീയതി കേസുകൾ
ഏപ്രിൽ 17 4.50 ലക്ഷം
ഏപ്രിൽ 18 4.11 ലക്ഷം
ഏപ്രിൽ 19 3.97 ലക്ഷം
ഏപ്രിൽ 20 2.68 ലക്ഷം
ഏപ്രിൽ21 2.90 ലക്ഷം
ഏപ്രിൽ 22 2.37 ലക്ഷം
ഏപ്രിൽ 23 2.39 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.