തിരുവാറന്മുള വള്ളസദ്യക്ക് പുറപ്പെട്ട പള്ളിയോടം കുത്തൊഴുക്കിൽ മറിഞ്ഞു
text_fieldsചെങ്ങന്നൂർ: തിരുവാറന്മുള വള്ളസദ്യക്ക് പുറപ്പെട്ട ചെങ്ങന്നൂർ കോടിയാട്ടുകര പള്ളിയോടം പമ്പാനദിയിലെ കുത്തൊഴുക്കിൽ മറിഞ്ഞു. എല്ലാവരും നീന്തിരക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പള്ളിയോടം കോടിയാട്ടുകരയിൽനിന്ന് ബോട്ടിൽ കെട്ടിവലിച്ച് ആറന്മുളയിലേക്ക് തിരിച്ചത്.
പുത്തൻകാവിന് സമീപം അത്തിമൂട് കയത്തിലെ നല്ല ഒഴുക്കും ആഴവും ചുഴിയുമുള്ള ഇടമാണ് ഇവിടെയാണ് നിയന്ത്രണംതെറ്റി മറിഞ്ഞത്. ചൊവ്വാഴ്ച നടക്കുന്ന വള്ളസദ്യയിൽ പങ്കെടുക്കാനും ആടയാഭരണങ്ങളും കൊടിയും മറ്റും എത്തിക്കാനുമായിട്ടാണ് ആറന്മുളയിലേക്ക് പോയത്.
ഇതിലുണ്ടായിരുന്ന 10പേരും നീന്തലിൽ വശമുള്ളവരായതിനാൽ വൻ അപകടമാണ് ഒഴിവായത്. മുങ്ങിയ പള്ളിയോടം ഇടനാട് കൈപ്പാലടക്കടവിന് താഴെ കരക്കെത്തിച്ചു. വൈകീട്ട് മൂന്ന് മണിയോടെ വീണ്ടും പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.