ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തത് അപലപനീയം- കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത നടപടി അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ. സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റവും പൊലീസ് ആക്ടിന്റെ ദുരുപയോഗവുമാണിത്.
ഭൂമി കൈയേറ്റത്തിൽ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് യൂണിയൻ പരാതി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.