ബിനീഷ് കോടിയേരിയുടെ കേസ്: അറസ്റ്റിലേക്കുളള നാൾ വഴി
text_fields•2020 ആഗസ്റ്റ് 21- ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപാർട്ട്മെൻറിൽനിന്ന് 2.2 ലക്ഷത്തിെൻറ മയക്കുമരുന്നുമായി കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നു
•ആഗസ്റ്റ് 22- കേസിലെ ഒന്നാം പ്രതി ബംഗളൂരു സ്വദേശിനി ഡി. അനിഘ, മൂന്നാം പ്രതി തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരും പിടിയിൽ
•ആഗസ്റ്റ് 27 - അറസ്റ്റ് വിവരം എൻ.സി.ബി പുറത്തുവിടുന്നു
•സെപ്റ്റംബർ രണ്ട്- എൻ.സി.ബിക്ക് അനൂപ് നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത്. ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയെന്ന് മൊഴി
•സെപ്റ്റംബർ 11- മയക്കുമരുന്ന് കേസിലെ ഹവാല ഇടപാട് സംബന്ധിച്ച് ഇ.ഡി അന്വേഷണം ഏറ്റെടുക്കുന്നു
•സെപ്റ്റംബർ 25- പരപ്പന ജയിലിൽ അനൂപ് മുഹമ്മദ് അടക്കമുള്ള പ്രതികളുടെ മൊഴി ഇ.ഡി രേഖപ്പെടുത്തുന്നു. പണം ലഭിച്ചത് ബിനീഷിെൻറ അറിവോടെയെന്ന് മൊഴി
•ഒക്ടോബർ മൂന്ന് - മയക്കുമരുന്ന് ഇടപാടിലെ ഹവാല കേസിൽ ബിനീഷ് കോടിയേരിക്ക് സമൻസ്
•ഒക്ടോബർ ആറ്- ഇ.ഡിയുടെ ബംഗളൂരു സോണൽ ഒാഫിസിൽ ആറു മണിക്കൂർ ബിനീഷിനെ ചോദ്യംചെയ്ത് വിട്ടയക്കുന്നു. ആറുലക്ഷം മാത്രമാണ് താൻ അനൂപിന് നൽകിയതെന്ന് മൊഴി
•ഒക്ടോബർ 17- അനൂപ് മുഹമ്മദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുന്നു. അനൂപ് മൊഴി ആവർത്തിക്കുന്നു.
•ഒക്ടോബർ 19- ചോദ്യംെചയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല
•ഒക്ടോബർ 21- അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അനൂപ് ജയിലിലേക്ക്
•ഒക്ടോബർ 29- ബിനീഷ് കോടിയേരി രണ്ടാം തവണ ഹാജരാവുന്നു. മൂന്നര മണിക്കൂർ ചോദ്യംചെയ്യൽ. പിന്നാലെ, അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.