`റസാഖിന്‍റെ മരണത്തിന് കാരണം യു.ഡി.എഫ്'; ഇനി ആ ഫാക്ടറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം
text_fieldsമലപ്പുറം: സാംസ്കാരിക പ്രവർത്തകൻ റസാഖ് പയബ്രോട്ടിന്‍റെ മരണത്തിന് കാരണക്കാർ യു.ഡി.എഫാണെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി. നജ്മുദ്ദീൻ. റസാഖിന്‍റെ മരണവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറിക്കെതിരെ സി.പി.എം ഇപ്പോൾ സമരത്തിന് ഇറങ്ങിയത്.
ഫാക്ട്ടറിക്ക് അനുമതി കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയാണ്. ഇപ്പോൾ യു.ഡി.എഫ് നടത്തുന്നത് കാട്ടികൂട്ടൽ സമരമാണെന്നും സി.പി.എം കുറ്റപ്പെടുത്തി. സി.പി.എം ഭരണം വന്നാൽ എന്തും നടക്കുമെന്നാണ് റസാഖ് കരുതിയത്. എന്നാൽ, ഫാക്ടറി പൂട്ടിക്കാൻ നിയമം അനുകൂലമായിരുന്നില്ല. ജനകീയ സമരത്തിലേക്ക് നീങ്ങാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും റസാഖ് അതിലേക്ക് നീങ്ങിയില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ടി.പി. നജ്മുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സമരം ചെയ്യാൻ ഇരകൾ തയ്യാറായിരുന്നില്ല. അതിനാലാണ് സി.പി.എം സമരം സംഘടിപ്പിക്കാഞ്ഞത്. റസാഖിന്റെ മരണത്തോടെ സാഹചര്യം മാറി. ഇനി ആ ഫാക്ടറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.