യുനിടാക് ബിനാമി സ്ഥാപനമെന്ന് സി.ബി.െഎ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിദേശസഹായം സ്വീകരിക്കാൻ സർക്കാർ ഉപയോഗിച്ച ബിനാമി സ്ഥാപനമാണ് യൂനിടാക്കെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. സി.എ.ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂനിടാക്കിനെ ഉപയോഗിച്ചതെന്നും സുപ്രീംകോടതിയിൽ സത്യവാങ്മൂലമായി സമർപ്പിച്ച കേസിെൻറ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഫ്ലാറ്റ് നിർമാണത്തിനായി 10 ദശലക്ഷം ദിർഹം ലൈഫ് മിഷെൻറ അക്കൗണ്ടിലാണ് എത്തിയിരുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെമാത്രം നിർമാണം കൈമാറാൻ കഴിയില്ലായിരുന്നു. യൂനിടാക്കും റെഡ് ക്രസൻറും തമ്മിലുള്ള കരാർവഴി നടപടിക്രമങ്ങൾ മറികടക്കാനായിരുന്നു ശ്രമം. കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾക്കും സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ പണം കൈക്കൂലിയായി നൽകി. ഇതിന് തെളിവാണ് ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് ഇ-മെയിൽ സന്ദേശം അയച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിെൻറ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കള്ളപ്പണം െവളുപ്പിക്കലിന് അധോലോക ബന്ധമുള്ള ഇടപാട് പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിലെ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടിവരും. അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്നും സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, കരാർ പ്രകാരം ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള പണമാണ് തനിക്ക് ലഭിച്ചതെന്നും വിദേശ സഹായമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി അന്വേഷണത്തിെനതിരെ സന്തോഷ് ഈപ്പൻ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.