സോളാർ കേസിൽ എ.പി. അബ്ദുല്ലക്കുട്ടിയും; സി.ബി.ഐ അന്വേഷണം ബി.ജെ.പിക്കും തലവേദനയാകും
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന് മാത്രമാണ് സോളാർ കേസുകൾ ഇതുവരെ തലവേദനയായി മാറിയതെങ്കിൽ ഇക്കുറി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കൂടി അത് വിഷമകരമാകും. കേസിൽ ഉൾപ്പെട്ട എ.പി. അബ്ദുല്ലക്കുട്ടി ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനാണ്. തുടർച്ചയായ രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പിലാണ് സോളാർ വിഷയം ചർച്ച ചെയ്യപ്പെടുന്നത്.
ലാവലിൻ കേസ് സി.ബി.െഎക്ക് വിട്ടതിെൻറ തനിയാവർത്തനം പോലെയായി സോളാർ പീഡനക്കേസ് സി.ബി.െഎക്ക് വിട്ട തീരുമാനവും. 2006ൽ ഉമ്മൻ ചാണ്ടി സർക്കാറാണ് സർക്കാറിെൻറ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അവസാന മന്ത്രിസഭ യോഗത്തിൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ ലാവലിൻ കേസ് സി.ബി.െഎക്ക് വിട്ടത്.
ഇപ്പോൾ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിെക്കയാണ് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ നേതൃത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉമ്മൻ ചാണ്ടിക്കും മുൻനിര നേതാക്കൾക്കുമെതിരായ കേസുകൾ പിണറായി സർക്കാർ സി.ബി.െഎക്ക് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.