സി.ബി.ഐ അന്വേഷണം വേണം, വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കാണും
text_fieldsപാലക്കാട്: വാളയാർ പീഡന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടുംവരെ തെരുവിൽ സമരം ചെയ്യുമെന്നും അവർ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി.
പ്രതികളെ വെറുതെ വിട്ട നടപടി റദ്ദ് ചെയ്ത ഹൈകോടതി കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ചു. തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ആത്മഹത്യയിൽ പൊലീസിന്റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
കേസിൽ വെറുതെ വിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈ മാസം 20- ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.