സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏർപ്പെടുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. ഇതോടെ സർക്കാറിന്‍റെ അനുമതിയില്ലാതെ സംസ്ഥാനത്ത് സി.ബി.ഐക്ക് സ്വമേധയാ കേസ് എടുക്കാൻ കഴിയില്ല. നിലവിലെ കേസുകൾക്ക് പുതിയ ഉത്തരവ് ബാധകമാകില്ല.
ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള പൊതുസമ്മതം പിൻവലിക്കാൻ തീരുമാനിച്ചത്. നിയമ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം.
ലൈഫ് കേസുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നടപടി. പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നു. സുപ്രീംകോടതിയോ ഹൈകോടതിയോ നിർദേശിക്കുന്ന കേസുകൾ സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെ തന്നെ സി.ബി.ഐക്ക് കേസ് അന്വേഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.