വീണ്ടും മുഖം തിരിച്ച് കേന്ദ്രം
text_fieldsതിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിനർഹമായ ധനസഹായം ഉൾപ്പെടെ നിഷേധിച്ച കേന്ദ്ര സർക്കാർ കോവിഡ് മഹാമാരി കാലത്തും ആവശ്യത്തിന് വാക്സിൻ നൽകാതെ സംസ്ഥാനത്തോട് മുഖം തിരിക്കുന്നു. 50 ലക്ഷം കോവിഡ് വാക്സിൻ ആവശ്യമുണ്ടായിരിക്കെ, കേന്ദ്ര വിഹിതത്തിന് മാത്രം കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ സ്വന്തം നിലക്ക് വാക്സിൻ വാങ്ങി വിതരണം ചെയ്യണമെന്ന കേന്ദ്ര സർക്കാറിെൻറ നിലപാടാണ് പുതിയ വിവാദത്തിനിടനൽകിയത്.
മഹാരാഷ്ട്രയിൽനിന്നുള്ള മലയാളി കൂടിയായ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് കേരളം സ്വന്തം നിലക്ക് വാക്സിൻ വാങ്ങണമെന്ന് പ്രസ്താവിച്ചത്. കക്ഷി രാഷ്ട്രീയ ഭേദെമന്യേ രാഷ്ട്രീയ നേതൃത്വം ഇൗ നിലപാടിനെതിരെ രംഗത്തെത്തിയതോടെ ബി.ജെ.പി ഒറ്റപ്പെട്ടു.
പ്രളയകാലത്ത് ധനസഹായം നിഷേധിച്ചതിനു പുറമെ നൽകിയ സഹായത്തിന് കാശ് ഇൗടാക്കുകയും വിദേശ ധനസഹായം തടയുകയും കേന്ദ്ര സർക്കാർ ചെയ്തിരുന്നു. 2018-19 ലെ പ്രളയകാലത്ത് അരി നൽകിയതിന് ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാനം 205 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപ പ്രളയ ധനസഹായം നൽകിയപ്പോൾ കേരളത്തിന് സഹായം നിഷേധിച്ചു. സംസ്ഥാനത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിന് വായുസേന 102 കോടി രൂപയുടെ ബില്ലും സംസ്ഥാനത്തിന് നൽകി. പ്രളയ ദുരിതാശ്വാസമായി 700 കോടി രൂപ നൽകാമെന്ന യു.എ.ഇ സർക്കാറിെൻറ സഹായ വാഗ്ദാനം അനുവദിക്കാനും കേന്ദ്രം തയാറായില്ല.
ഏറെക്കാലം ജി.എസ്.ടി വിഹിതം നൽകാതെയുള്ള കേന്ദ്ര നിലപാടും ഏറെ വിമർശം വിളിച്ചുവരുത്തി. കേന്ദ്രം മാതൃകയായി ഉയർത്തിക്കാട്ടിയ യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകർന്നപ്പോഴും മഹാമാരിയെ നിയന്ത്രിക്കുന്നതിൽ നല്ല പ്രവർത്തനമാണ് സംസ്ഥാനം നടത്തിയത്.
വാക്സിൻ ഉൽപാദനത്തിലെയും വിതരണത്തിലെയും കേന്ദ്രത്തിെൻറ വീഴ്ച മറച്ചുവെച്ചാണ് വാക്സിൻ വാങ്ങുന്നതിെൻറ ഭാരം കൂടി കേരളം പോലെ ചെറിയ സംസ്ഥാനങ്ങൾക്ക് മേൽകെട്ടിവെച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത്. കക്ഷിഭേദെമന്യേ സി.എഫ്.എൽ.ടി സജ്ജീകരിച്ചും സമൂഹ അടുക്കള ഒരുക്കിയും കോവിഡിനെ പ്രതിരോധിച്ചപ്പോഴും മുഖംതിരിച്ച ബി.ജെ.പി നിലപാടിൽ പരക്കെ വിമർശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.