കേന്ദ്രസർക്കാർ ന്യൂനപക്ഷ പീഡകരാണെന്ന് തോന്നിയിട്ടില്ല -തിയഡോഷ്യസ് മെത്രാപ്പൊലീത്ത
text_fieldsപത്തനംതിട്ട: കേന്ദ്രസർക്കാർ ന്യൂനപക്ഷ പീഡകരാണെന്ന് തോന്നിയിട്ടില്ലെന്ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ഗീവർഗീസ് തിയഡോഷ്യസ് മെത്രാപ്പൊലീത്ത. കേന്ദ്രം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്ന് തോന്നത്തക്ക സംഭവങ്ങൾ സഭക്കുള്ളിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മംഗളം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ പരാമർശം.
പാറ്റൂർ പള്ളിയുടെ അൾത്താര കത്തിച്ച ഒരു സംഭവമുണ്ടായിരുന്നു. അന്ന് ബി.ജെ.പിക്കാരാണോ നക്സലുകളാണോ ചെയ്തതെന്ന ചോദ്യത്തിന് പള്ളിയോട് വിദ്വേഷം പുലർത്തി നശിപ്പിച്ചതായി തോന്നുന്നില്ലെന്നാണ് അന്ന് മറുപടി നൽകിയത്.
ഒരു മോഷ്ടാവാണ് അന്നത്തെ സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളെ മറ്റൊരു രീതിയിൽ ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർത്തോമ സഭയുടെ പുതിയ അധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ് ഇന്ന് ചുമതലയേറ്റിരുന്നു. സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.