കേന്ദ്ര സർക്കാർ ഇസ്രായേൽ അനുകൂല നിലപാട് തിരുത്തണം -പി.സി. ചാക്കോ
text_fieldsകൊച്ചി: കേന്ദ്രസർക്കാറിന്റെ ഇസ്രായേൽ അനുകൂല നിലപാട് തിരുത്തണമെന്നും എക്കാലവും ഇന്ത്യ ഫലസ്തീന് ഒപ്പമായിരുന്നുവെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ടി.പി. പീതാംബരൻ മാസ്റ്റർ, പ്രഫ. കെ.വി. തോമസ്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞ് മോൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആലിസ് മാത്യു, പത്മിനി, ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, സംസ്ഥാന സെക്രട്ടറിമാരായ സലോമി, ബിന്ദു രവീന്ദ്രൻ, എൻ.എം.സി ദേശീയ സമിതിയംഗങ്ങളായ ഷീബ ലിയോൺ, ശ്രുതി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.