മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വോട്ടെണ്ണലിനു മുേമ്പ വിരമിക്കും
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച മുഖ്യ കമീഷണർ സുനിൽ അറോറ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടു വരെ തെരഞ്ഞെടുപ്പു കമീഷനിൽ ഉണ്ടാവില്ല. ഏപ്രിൽ 13ന് അദ്ദേഹം കാലാവധി പൂർത്തിയാക്കി പിരിയും.
മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ എന്ന നിലയിൽ മിക്കവാറും തെൻറ അവസാന വാർത്താസമ്മേളനമാണ് നടത്തുന്നതെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കാൻ അദ്ദേഹം മറന്നില്ല. മറ്റു രണ്ട് കമീഷണർമാരുടെയും കൈപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തതടക്കം, വാർത്താസമ്മേളനം ഒന്നരമണിക്കൂർ നീണ്ടു.
കോവിഡ്കാല വെല്ലുവിളികൾക്കിടയിൽ തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കഴിയുമെന്ന് ബിഹാർ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.