സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ബാധ്യതയെന്നതിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന ശമ്പളം ഭീമമായ ബാധ്യതയാണെന്ന വാദത്തിന് ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയൻറ് കൗണ്‍സില്‍ 52ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ ജീവനക്കാര്ക്കവകാശപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും കേരള സര്‍ക്കാര്‍ ഉറപ്പാക്കി. എന്നാല്‍, ജനങ്ങള്‍ വിലയിരുത്തുന്നത് മറ്റൊരു തരത്തിലാണ്. സര്‍വിസില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവര്‍ക്ക് ജീവിച്ചുപോകാന്‍ മാത്രമുള്ള തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഓഫിസിലേക്ക് ആവശ്യങ്ങളുമായി വരുമ്പോള്‍ സ്വീകരിക്കുന്ന സമീപനം ജനപക്ഷമായിരിക്കണം. അനാവശ്യ കാലതാമസമുണ്ടാക്കിയാലും അഴിമതിയായി മാറും. ഓഫിസില്‍ വരുന്നവരെ പലവട്ടം നടത്തിക്കുന്നവരും അഴിമതിയുടെ ത്വര കാണിക്കുന്നതും ജനങ്ങളെ സിവില്‍ സര്വിസിനെതിരാക്കും. ചില വ്യക്തികള്‍ കാണിക്കുന്ന കൊള്ളരുതായ്മകളെ ചെറുത്തുതോല്പിക്കാന് സര്‍വിസ് സംഘടനകള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി അഡ്വ.കെ. രാജന് അധ്യക്ഷത വഹിച്ചു. സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ.കെ. പ്രകാശ്ബാബു വിഷയാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.