നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ ചട്ടങ്ങൾ തയാറാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം :നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ വിശേഷാൽ ചട്ടങ്ങൾ അടിയന്തരമായി രൂപീകരിക്കുവാൻ ബന്ധപ്പെട്ട എല്ലാ ഭരണ വകുപ്പുകൾക്കും നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ സ്ഥാപനങ്ങളിലെ നിയമനങ്ങൾ വിശേഷാൽ ചട്ടങ്ങൾ തയാറാക്കിയശേഷം പി.എസ്.സി വഴി മാത്രമേ നടത്താൻ പാടുള്ളുവെന്നും അതുവരെയുള്ള കാലയളവിൽ ഭരണപരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ നിയമനങ്ങൾ എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നും നിർദേശം നൽകി.
ഈ കാലയളവിൽ സ്ഥിരം നിയമനങ്ങൾ നടത്തരുതെന്നും ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വകുപ്പു സെക്രട്ടറിമാർക്ക് നിർദേശ നൽകിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, എൻ. ഷംസുദീൻ, പി.ഉബൈദുള്ള എന്നിവർക്ക് മറുപടി നൽകി.
ചില സ്ഥാപനങ്ങളിൽ തുടർച്ചയായി 10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തവർക്ക് സ്ഥിരനിയമനം നൽകി. ഇതിനെതിരെ ചില നിയമ വ്യവഹാരത്തിൽ നിലിവലുണ്ട്. സ്ഥാപനങ്ങളും തസ്തികകളും തിരിച്ചുള്ള കണക്ക് ക്രോഡീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ സി.ആർ മഹേഷിന് മറുപടി നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.