ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയന്‍റ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് (ആര്‍.കെ.ഡി.പി) സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജനുവരി 29 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ നടക്കുന്ന ഇടക്കാല അവലോകനത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച.
പദ്ധതി നിർവഹണത്തില്‍ പലയിടത്തും ഉണ്ടായ മികച്ച പുരോഗതിയില്‍ സംഘം തൃപ്തി അറിയിച്ചു. ചില പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം പരിഹരിക്കാന്‍ നിര്‍ദേശിച്ചു. കോള്‍നില കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയ മുന്നേറ്റം ഇക്കാര്യത്തില്‍ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു.
2019-27 കാലയളവിലാണ് ആര്‍.കെ.ഡി.പി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുക. ബജറ്റ് വിഹിതത്തിന് പുറമെ ലോകബാങ്ക്, ജര്‍മന്‍ ബാങ്ക് തുടങ്ങിയ രാജ്യാന്തര ഏജന്‍സികളില്‍നിന്ന് ഫണ്ട് സ്വരൂപിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
യോഗത്തില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.