വിവാദങ്ങൾ കുത്തിപ്പൊക്കാൻ ചിലർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരന്റെ ആത്മകഥ ‘കനൽവഴികളിലൂടെ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പുസ്തകം ഏറ്റുവാങ്ങി.
പുസ്തകത്തെ മുൻനിർത്തി വിവാദങ്ങൾ കുത്തിപ്പൊക്കാൻ ചിലർ ശ്രമിക്കുന്നെന്നും പുസ്തകത്തിൽ പറയുന്ന എല്ലാ കാര്യങ്ങളോടും താൻ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന് അർഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മകഥയായതിനാൽ പൂർണ ഉത്തരവാദിത്തം സി. ദിവാകരന് മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുസ്തകത്തിലൂടെ ആരെയും കുത്തിമുറിവേൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സി. ദിവാകരൻ പറഞ്ഞു. സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷനംഗം സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, പ്രഫ. ജി.എൻ. പണിക്കർ, ഡോ. ജോർജ് ഓണക്കൂർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ടി.വി. ബാലൻ, പ്രഫ. എം. ചന്ദ്രബാബു, എസ്. ഹനീഫ റാവുത്തർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.