വിഷലിപ്ത പ്രചാരണം നിര്‍ദാക്ഷിണ്യം നേരിടാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ കര്‍ക്കശമായി നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പാലാ ബിഷപ്പിെൻറ നർക്കോട്ടിക് ജിഹാദ് പരാമർശം, തുടർന്നുവന്ന പ്രതികരണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്ത പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്ഷയുണ്ടാകണം.
മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിെൻറ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പൊലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ ടി.കെ. വിനോദ് കുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാദം കത്തിപ്പടരവെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.