യുക്രൈനിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
text_fieldsതിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ മലയാളികളുടെ സുരക്ഷാകാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 2323 മലയാളി വിദ്യാര്‍ഥികളുണ്ട്. യുക്രൈനിലെ പ്രതിസന്ധിയില്‍ വലിയ നിരാശയും ആശങ്കയുമുണ്ട്. പഠനാവശ്യത്തിന് വേണ്ടിയാണ് അവർ അവിടെ തന്നെ തങ്ങിയത്. അതിനാല്‍ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും പ്രതികരിച്ചു.
കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.