നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദിയെന്ന് അവതാരക; അമ്മാതിരി കമന്റൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി -VIDEO
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടർച്ചയായി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷവകുപ്പ് സംഘടിപ്പിച്ച ഇൻസാഫിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു സംഭവം.
വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് പറഞ്ഞ അവതാരകയോടാണ് മുഖ്യമന്ത്രി രോഷത്തോടെ പ്രതികരിച്ചത്. 'അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ എന്ന് പ്രതികരിച്ച മുഖ്യമന്ത്രി നിങ്ങൾ ആളെ വിളിക്കുന്നവർ ആളെ വിളിച്ചാൽ മതിയെന്നും നിർദേശിച്ചു. വെറുവെ വേണ്ടാത്ത കാര്യം പറയുന്നു എന്നു കൂടി പറഞ്ഞാണ് അദ്ദേഹം വേദിയിൽ തന്റെ കസേരയിലേക്ക് തിരിച്ചുപോയത്. മൈക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ഇൻസാഫ് എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് പറഞ്ഞ് പ്രസംഗം ചുരുക്കിയിരുന്നു. ഈ പരിപാടിയിൽ എല്ലാവരും കാലത്ത് തന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.-എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
അത് കഴിഞ്ഞയുടനാണ് നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് എന്ന് അവതാരക മൈക്കിലൂടെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.