എം.സി.സി മാനദണ്ഡ പരിധിയിൽ ഉൾപ്പെടാത്ത പരാതികളേ കമീഷൻ നിരീക്ഷണ സമിതിക്ക് കൈമാറാവൂയെന്ന് ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിർവചനത്തിൽ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകൾ മാത്രമേ അപ്പീലിനായി കമീഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമർപ്പിക്കാവൂയെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
കീഴ്ഘടകങ്ങളിൽ പരിഹരിക്കാവുന്നതും ഗൗരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അങ്ങനെയുള്ള ഫയലുകൾ അയക്കുന്നത് ഗൗരവത്തോടെ കാണുമെന്നും, നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു.
ഉചിതമാർഗേണ തൊട്ടടുത്ത മേൽ സമിതികളുടെ ശുപാർശയോടെയും റിപ്പോർട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നൽകുമ്പോൾ, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.