Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോർഡ്, പൊതുപരീക്ഷകൾ...

ബോർഡ്, പൊതുപരീക്ഷകൾ മാത്രം ഓഫ്​ലൈനിൽ മതിയെന്ന് ബാലാവകാശ കമീഷൻ

text_fields
bookmark_border
exam
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്​.ഇ സ്​കൂളുകളിൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്​ലൈനിൽ നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്​.ഇ പ്രാദേശിക ഓഫിസർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ​െബഞ്ച് ഉത്തരവിട്ടു.

സി.ബി.എസ്​.ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്​കൂളുകൾ കുട്ടികളെ വിളിച്ചുവരുത്തി ഒമ്പത്​, പതിനൊന്ന്​ പരീക്ഷകൾ നടത്തിയെന്ന രക്ഷാകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ പ്രശ്നത്തിൽ ഇടപെട്ടത്.

ഒമ്പതാം ക്ലാസിൽ പൊതുപരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സി.ബി.എസ്​.ഇയുടെ നിബന്ധനകൾക്ക് നിരക്കാത്ത നടപടിയാണ്​. അതിനാൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്​ലൈനിൽ എഴുതിക്കാൻ സ്​കൂളുകളെ അനുവദിക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Rights Commissionboard exampublic exam
News Summary - The Child Rights Commission says only board and public exams are offline
Next Story