വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ചൈനീസ് മാതൃക സ്വീകരിക്കും -ധനമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ചൈനീസ് മാതൃക സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1970കളുടെ അവസാനത്തിൽ ചൈനയിൽ രൂപംകൊടുത്ത ഡെവലപ്മെന്റ് സോൺ എന്ന ആശയമാണ് ഇതിനായി കേരളം സ്വീകരിക്കുക. ഇതിന്റെ ഭാഗമായി പ്രത്യേക ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കും.
മലയാളികൾ ഉൾപ്പടെയുള്ള സ്വകാര്യ വ്യക്തികളേയും സ്ഥാപനങ്ങളേയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകർഷിച്ചുമാണ് സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് അന്തർദേശീയ നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്നും മാരിടൈം ഉച്ചകോടി നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖം 2024 മേയ് മാസത്തോടെ പ്രവർത്തന സജ്ജമാകും. തുറമുഖ നിർമാണം രണ്ട് പതിറ്റാണ്ടോളം വൈകി. ഇനി എത്രയും പെട്ടെന്ന് തുറമുഖം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തി വരുന്നതെന്നും ധനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.