ചുരുളിക്കാർ പറയുന്നു; ഞങ്ങൾ അത്തരക്കാരല്ല
text_fieldsചെറുതോണി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യിലെ ഭാഷാപ്രയോഗവും അസഭ്യവും മലയാള സിനിമയിൽ ചർച്ചയാകുേമ്പാൾ സിനിമയിൽ ചിത്രീകരിച്ചപോലെയല്ല തങ്ങളുടെ ജീവിതമെന്ന് പറയുകയാണ് ഇടുക്കി ജില്ലയിലെ ചുരുളി നിവാസികൾ. ഒരു മദ്യശാലപോലുമില്ലാത്ത ചുരുളി ഗ്രാമത്തിെൻറ മുഖച്ഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമയിലെ ചിത്രീകരണമെന്ന് ഇവർ പറയുന്നു.
നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽപെട്ട ചുരുളി. 1960കളിൽ ചുരുളി കീരിത്തോട്ടിൽ കുടിയേറിയ കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാൻ ബലപ്രയോഗം നടത്തി. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജ് അടക്കം പീഡനങ്ങൾക്ക് കർഷകർ ഇരയായി. എ.കെ.ജി, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ എന്നിവരടക്കമുള്ളവർ കീരിത്തോട്ടിലും ചുരുളിയിലും സമരത്തിന് നേതൃത്വം നൽകി. എ.കെ.ജി നിരാഹാരം അനുഷ്ഠിച്ചു. അങ്ങനെ വളർന്നുവന്ന ഗ്രാമമാണ് ചുരുളി. പിന്നീട് വന്ന സർക്കാർ കുടിയിരുത്തിയ മലയോരകർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമ എന്ന് നാട്ടുകാർ പറയുന്നു.
സിനിമയും അതേച്ചൊല്ലിയുള്ള വിവാദവും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാട്ടിലും വിദേശത്തുമുള്ളവർ 'ഇതാണോ ചുരുളിയുടെ സംസ്കാരം' എന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നു. സിനിമക്കെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങുകയാണ് ചുരുളി നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.