ശിവശങ്കർ പുസ്തകം എഴുതിയത് സർക്കാർ അറിയാതെയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എം. ശിവശങ്കർ പുസ്തകമെഴുതിയത് മുൻകൂർ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.
അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകമെഴുതാന്‍ സർക്കാരിന്റെ അനുമതി ആവശ്യമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാക്കി ചീഫ് സെക്രട്ടറിയിൽ നിന്നു അനുമതി വാങ്ങേണ്ടത്. അനുമതിയില്ലാതെ പുസ്തകമെഴുതിയാൽ സർവീസ് ചട്ടലംഘനമായി കണക്കാക്കി സർക്കാരിനു അച്ചടക്ക നടപടി സ്വീകരിക്കാം.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്നാണ് 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയില്‍ എം.ശിവശങ്കര്‍ പറയുന്നത്. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.