പരാതികള്‍ നേരിട്ടറിയാൻ കലക്ടറെത്തി
text_fieldsകാസർകോട്: ജില്ലയിലെ കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫിസുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് താലൂക്കിലെ ചെങ്കള, പാടി വില്ലേജ് ഓഫിസുകള്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. വില്ലേജ് ഓഫിസുകളെ സംബന്ധിച്ചുള്ള പരാതികളും നിർദേശങ്ങളും നല്‍കാന്‍ പൊതുജനങ്ങളോട് നേരത്തെ കലക്ടര്‍ അറിയിച്ചിരുന്നു.
ചെങ്കള വില്ലേജ് ഓഫിസില്‍ രാവിലെ 10ന് എത്തിയ ജില്ല കലക്ടര്‍ രേഖകള്‍ പരിശോധിച്ചു. മുട്ടത്തൊടി സ്വദേശിനിക്ക് ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. അതിദരിദ്ര വിഭാഗത്തില്‍പെട്ട ചെങ്കള വില്ലേജിലെ കിഴക്കേപ്പുറം പ്രദേശത്തുള്ള രണ്ട് കുടുംബങ്ങളെ സന്ദര്‍ശിച്ചു.
കുടുംബങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ചെങ്കള വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസറുമായി ചര്‍ച്ച നടത്തി. വില്ലേജ് ഓഫിസിലെ പരിമിതികള്‍ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫിസ് പരിസരത്തുള്ള അംഗന്‍വാടിയും കലക്ടര്‍ സന്ദര്‍ശിച്ചു.
ഉച്ചക്ക് ശേഷം പാടി വില്ലേജ് ഓഫിസ് സന്ദര്‍ശിച്ചു. പാടി വില്ലേജ് ഓഫിസിനായി നിര്‍മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം സന്ദര്‍ശിച്ചു. പാടി വില്ലേജ് ഓഫിസിലെത്തിയ ശേഷം പൊതുജനങ്ങളില്‍നിന്നുള്ള പരാതികള്‍ പരിശോധിച്ചു. വീടില്ലാത്തത് സംബന്ധിച്ച് നെല്ലിക്കട്ട സ്വദേശി പരാതി നല്‍കി.
വില്ലേജ് ഓഫിസിലെ കാലപ്പഴക്കംചെന്ന രേഖകള്‍ പരിശോധിച്ചു. പാടി വില്ലേജ് ഓഫിസ് പരിധിയില്‍ അതിദരിദ്ര വിഭാഗത്തില്‍പെട്ട നാറമ്പാടിയിലെ കുടുംബങ്ങളെ കലക്ടര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
ചെര്‍ക്കള -ബദിയടുക്ക റോഡില്‍ എടനീര്‍ മഠത്തിന് സമീപം ഉണ്ടായ വലിയകുഴി നിരവധി അപകടങ്ങളുണ്ടാക്കുന്നുവെന്ന പരാതി പരിശോധിച്ചു. കുഴി നികത്താനുള്ള നടപടി സ്വീകരിക്കാന്‍ പി.ഡബ്ല്യു.ഡിക്ക് നിര്‍ദേശം നല്‍കുമെന്ന് കലക്ടര്‍ പരാതിക്കാരനെ അറിയിച്ചു. വെള്ളിയാഴ്ച ഉദുമ, ബാരെ വില്ലേജ് ഓഫിസുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ പരിശോധിക്കും.
സന്ദര്‍ശനം തുടരും; പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാം
കാസർകോട്: ഒക്ടോബര്‍ ആറ് മുതല്‍ ഡിസംബര്‍ വരെ വിവിധ ദിവസങ്ങളില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫിസുകള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിക്കും. വില്ലേജ് ഓഫിസുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.
കലക്ടറുടെ വില്ലേജ് ഓഫിസ് സന്ദര്‍ശന തീയതികളും പരാതികള്‍ സ്വീകരിക്കുന്ന ഓഫിസുകളും:
ഒക്ടോബര്‍ ഏഴിന് ഉദുമ, ബാരെ വില്ലേജുകള്‍ക്കായി ഉദുമ വില്ലേജ് ഓഫിസ്. 13ന് കാസര്‍കോട്, കളനാട്, തളങ്കര വില്ലേജുകള്‍ക്കായി കാസര്‍കോട് വില്ലേജ് ഓഫിസ്. 14ന് പനയാല്‍, പെരിയ വില്ലേജുകള്‍ക്കായി പെരിയ വില്ലേജ് ഓഫിസ്. ഒക്ടോബര്‍ 20ന് കുഡ്‌ലു, മധൂര്‍ വില്ലേജുകള്‍ക്കായി മധൂര്‍ വില്ലേജ് ഓഫിസ്. ഒക്ടോബര്‍ 21ന് കോട്ടിക്കുളം, പള്ളിക്കര വില്ലേജുകള്‍ക്കായി കോട്ടിക്കുളം വില്ലേജ് ഓഫിസ്.
27ന് നെട്ടണിഗെ, കുംബഡാജെ വില്ലേജുകള്‍ക്കായി കുംബഡാജെ വില്ലേജ് ഓഫിസ്. ഒക്ടോബര്‍ 28ന് അജാനൂര്‍, ബല്ല വില്ലേജുകള്‍ക്കായി അജാനൂര്‍ വില്ലേജ് ഓഫിസ്. നവംബര്‍ മൂന്നിന് തെക്കില്‍, കൊളത്തൂര്‍ വില്ലേജുകള്‍ക്കായി തെക്കില്‍ വില്ലേജ് ഓഫിസ്. നവംബര്‍ നാലിന് കാഞ്ഞങ്ങാട്, ചിറ്റാരി വില്ലേജുകള്‍ക്കായി കാഞ്ഞങ്ങാട് വില്ലേജ് ഓഫിസ്.
നവംബര്‍ 10ന് ബെല, ബദിയടുക്ക വില്ലേജുകള്‍ക്കായി ബെല വില്ലേജ് ഓഫിസ്. നവംബര്‍ 11ന് അമ്പലത്തറ, പുല്ലൂര്‍ വില്ലേജുകള്‍ക്കായി പുല്ലൂര്‍ വില്ലേജ് ഓഫിസ്. നവംബര്‍ 17ന് ആദുര്‍, മുളിയാര്‍ വില്ലേജുകള്‍ക്കായി ആദൂര്‍ വില്ലേജ് ഓഫിസ്. നവംബര്‍ 18ന് ഹോസ്ദുര്‍ഗ്, മടിക്കൈ വില്ലേജുകള്‍ക്കായി ഹോസ്ദുര്‍ഗ് വില്ലേജ് ഓഫിസ്.
നവംബര്‍ 24ന് അഡൂര്‍, ദേലംപാടി വില്ലേജുകള്‍ക്കായി അഡൂര്‍ വില്ലേജ് ഓഫിസ്. നവംബര്‍ 25ന് നീലേശ്വരം, പുതുക്കൈ, പേരോല്‍ വില്ലേജുകള്‍ക്കായി നീലേശ്വരം വില്ലേജ് ഓഫിസ്. ഡിസംബര്‍ ഒന്നിന് ബേഡഡുക്ക, മുന്നാട് വില്ലേജുകള്‍ക്കായി ബേഡഡുക്ക വില്ലേജ് ഓഫിസ്. ഫോണ്‍: 04994255010, 8281753733.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.