കോളജ് തുറക്കാൻ രൂപരേഖയാകുന്നു; കോവിഡ് ബാധിച്ചാൽ സമ്പർക്കമുള്ളവർക്ക് ക്വാറൻറീൻ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്ടോബർ നാലുമുതൽ ക്ലാസുകൾ ആരംഭിക്കുേമ്പാൾ ഏതെങ്കിലും വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവായാൽ സമ്പർക്കമുള്ളവർ നിർബന്ധമായും ക്വാറൻറീനിൽ പോകണമെന്ന് നിർദേശം. കോളജുകൾ തുറക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം.
സ്ഥാപന മേധാവികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. സ്ഥാപനതലത്തിൽ കോവിഡ് ജാഗ്രത സമിതികൾ രൂപവത്കരിക്കണം. വാർഡ് കൗൺസിലർ, ആരോഗ്യ/ആശ പ്രവർത്തകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. തുറക്കുംമുമ്പ് ഒരു ഡോസ് വാക്സിൻ ലഭ്യമാക്കാനായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്പെഷൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കും.
ഒരു ഡോസ് വാക്സിൻ എടുക്കാത്ത കുട്ടികളുടെ പട്ടിക തയാറാക്കി ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ യാത്രക്ക് പരമാവധി പൊതുഗതാഗതം ഉറപ്പാക്കാൻ നടപടിയെടുക്കും. സി.എഫ്.എൽ.ടി.സികളായി പ്രവർത്തിക്കുന്ന കോളജുകളും ഹോസ്റ്റലുകളും വിട്ടുതരണമെന്ന് കലക്ടർമാരോട് ആവശ്യപ്പെടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായും യോഗ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സെക്ടറൽ മജിസ്ട്രേറ്റുമാരായി സേവനം ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും അതിൽനിന്ന് വിടുതൽ ചെയ്യാൻ പ്രിൻസിപ്പൽമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോളജ് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ലൈബ്രറി, ലാബ് ഫീസുകൾ ഒഴിവാക്കിയിരുന്നു. കോളജുകൾ തുറക്കുന്നതോടെ ഇൗ ഫീസുകൾ കുട്ടികൾ അടയ്ക്കണം. ഒരു ബാച്ച് കുട്ടികൾ കോളജിൽ നേരിട്ട് വരുേമ്പാൾ മറുപകുതിക്ക് ഒാൺലൈനായി ക്ലാസ് നടത്തണമോ എന്നതുൾപ്പെടെ കാര്യങ്ങളിൽ സ്ഥാപനതലത്തിൽ തീരുമാനമെടുക്കാം. ക്ലാസ് നടത്തുന്നതിന് കഴിഞ്ഞ വർഷം മൂന്ന് സമയക്രമം നൽകിയിട്ടുണ്ട്.
കോളജ് കൗൺസിലുകൾ ചേർന്ന് ഇതിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാം. എട്ടര മുതൽ രണ്ടരവരെയും ഒമ്പത് മുതൽ നാലുവരെയും ഒമ്പതര മുതൽ നാലരവരെ എന്നിവയാണ് കഴിഞ്ഞവർഷം നൽകിയ സമയക്രമം.
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'മൂഡിൽ' ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസെടുക്കാൻ കഴിയുന്ന ലേണിങ് മാനേജ്മെൻറ് സംവിധാനം വികസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൂർണമായും നേരിട്ടുള്ള ക്ലാസിന് പകരം ഒാൺലൈൻ പ്ലാറ്റ്ഫോം കൂടി ഉപയോഗിച്ചുള്ള പഠന രീതിയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത്.
അവസാനവർഷ വിദ്യാർഥികൾക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ബാച്ചുകളാക്കി ക്ലാസുകൾ നൽകുക എന്നതാകും പൊതുവിൽ സ്വീകരിക്കുന്ന സമീപനം. കുട്ടികളെത്തും മുമ്പ് സ്ഥാപനങ്ങളും പരിസരങ്ങളും അണുനശീകരണം നടത്തുന്നതുൾപ്പെടെ നടപടികൾ ഉണ്ടാകണമെന്ന് സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.