സുരേന്ദ്രൻ മത്സരിക്കണമെന്ന് കോർകമ്മിറ്റി; കോന്നിയിൽ ഒന്നാം പേര്
text_fieldsതിരുവനന്തപുരം: സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ബി.ജെ.പി കോർകമ്മിറ്റിയിൽ ആവശ്യം. കോന്നിയിൽ സുരേന്ദ്രെൻറ പേരാണ് ഒന്നാമത്. പുറമെ കഴക്കൂട്ടത്ത് കേന്ദ്ര സഹമന്ത്രി വി. മുരളീധരെൻറ പേരിനൊപ്പവും സുരേന്ദ്രനുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് നിൽക്കുന്ന സുരേഷ് ഗോപി തൃശൂരിൽ നിൽക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇ. ശ്രീധരനാണ് പാലക്കാട് ഒന്നാമത്തെ പരിഗണന. പാലക്കാട് ചില നീക്കുപോക്കുകൾക്ക് ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മറ്റൊരു മുന്നണിയിൽനിന്ന് എത്തുന്ന ആളെ അവിടെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ശ്രീധരൻ തൃശൂരിലേക്കോ പൊന്നാനിയിലേക്കോ മാറാനും സാധ്യതയുണ്ട്.
നേമത്ത് കുമ്മനം രാജശേഖരൻ തന്നെയാണ് ഒന്നാമത്. വട്ടിയൂർക്കാവിൽ വി.വി. രാജേഷ്, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയിൽ കരമന ജയൻ, അരുവിക്കരയിൽ സി. ശിവൻകുട്ടി എന്നിവർ ഏറക്കുറെ ഉറപ്പിച്ച മട്ടാണ്. സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി. രമേശ്-കോഴിക്കോട് നോർത്ത്, സി. കൃഷ്ണകുമാർ-മലമ്പുഴ, അഡ്വ. പി. സുധീർ -ആറ്റിങ്ങൽ, മാവേലിക്കര, ജോർജ് കുര്യൻ -പുതുപ്പള്ളി എന്നിവിടങ്ങൾ ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സന്ദീപ് വാര്യരെ പാലക്കാടോ തൃശൂേരാ ബി. ഗോപാലകൃഷ്ണനെ കൊടുങ്ങല്ലൂരിലും പരിഗണിക്കുന്നു.
എ.എൻ. രാധാകൃഷ്ണനെ മണലൂരിലും ബി. നാഗേഷിനെ പുതുക്കാടും എസ്. സുരേഷിനെ കോവളത്തും സന്ദീപ് വചസ്പതിയെ അമ്പലപ്പുഴയിലും പരിഗണിക്കുന്നുണ്ട്. മഹിളാമോർച്ച പ്രസിഡൻറ് നിവേദിത ഗുരുവായൂരിൽ ഉറപ്പിച്ച മട്ടാണ്. മുൻ ഡി.ജി.പി സെൻകുമാറിനെ തൃശൂരിലോ കൊടുങ്ങല്ലൂരിലോ നിർത്തണമെന്ന ആവശ്യമുണ്ട്. മറ്റൊരു മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥിയായേക്കും. ശോഭാസുരേന്ദ്രനെ വർക്കലയിൽ പരിഗണിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സീറ്റ് ബി.ഡി.ജെ.എസിെൻറ പക്കലാണ്. ചില വിട്ടുവീഴ്ചകൾക്ക് ബി.ഡി.ജെ.എസും തയാറാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.