പി.സി ജോർജിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരി
text_fieldsതിരുവനന്തപുരം: പി.സി ജോർജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി. ജോർജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു.
സ്വർണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകുമ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതൽ പി.സി ജോർജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. കേസിൽ തെളിവുകളാണ് ആദ്യം നൽകിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നൽകിയത്. മുഖ്യമന്ത്രിയുടെ ക്യാമ്പിന്റെ ആളല്ല. പരാതിക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു.
സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിക്കു നേരെ കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് എഫ്.ഐ.ആർ. പി.സി ജോർജിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതിനിടെ കള്ളക്കേസാണെന്ന് എടുത്തിരിക്കുന്നതെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് തന്റെ അറസ്റ്റ് എന്നാണ് പി.സി ജോർജ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.