സർക്കാർ ഹോസ്റ്റൽ താമസിക്കാത്ത മാസങ്ങളിലെ ഫീസ് പിഴയടക്കം ഈടാക്കിയതായി പരാതി
text_fieldsഗാന്ധിനഗർ: താമസിക്കാത്ത മാസങ്ങളിലെ ഫീസ് സർക്കാർ ഹോസ്റ്റൽ പിഴയടക്കം ഈടാക്കിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി. കോട്ടയം മെഡിക്കൽ കോളജ് ഫാർമസി വിദ്യാർത്ഥിനികൾ താമസിക്കുന്ന കേരള ഹൗസിംഗ് ബോർഡിൻ്റെ വനിതാ ഹോസ്റ്റലിലാണ് സംഭവം.
കോവിഡ് വ്യാപനം മൂലം അടച്ചിട്ട ഹോസ്റ്റൽ തുറന്നപ്പോൾ അടച്ചിട്ട സമയങ്ങളിലെ വാടക പിഴയടക്കം നൽകണമെന്ന് ഹോസ്റ്റൽ അധികൃതർ വിദ്യാർഥിനികളോട് ആവശ്യപ്പെട്ടു. വിദ്യാർഥിനികൾ ഫീസും പിഴയും അടച്ചെങ്കിലും ഇവരുടെ രക്ഷിതാക്കളിൽ ചിലർ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
2020 മാർച്ച് 22 മുതൽ കോവിഡിനെ തുടർന്ന് സർക്കാർ കോളജിനും ഹോസ്റ്റലിനും അവധി നൽകിയിരുന്നു ഡിസംബർ അവസാനവാരമാണ് ക്ലാസുകൾ പുന:രാരംഭിച്ചത്. 25 വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ വിദ്യാർഥിനികൾ എത്തിയപ്പോൾ, ജൂലൈ മുതൽ ഡിസംബർ മാസം വരെയുള്ള, ഹോസ്റ്റൽ വാടക ( ഭക്ഷണം, വൈദ്യുതി ചാർജ്ജ് ഉൾപ്പെടെ) എന്നിവ അടക്കുവാൻ ഹോസ്റ്റൽ അധികൃർ ആവശ്യപ്പെടുകയായിരുന്നു.
താമസിക്കാതിരുന്ന സമയങ്ങളിൽ എന്തിനാണ് വാടകയെന്നും സർക്കാർ പ്രഖ്യാപിച്ച അവധിയുള്ള തി നാലാണ് വരാതിരുന്നതെന്നും വിദ്യാർഥിനികൾ ചോദിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. തുടർന്ന് ജൂലൈ മുതൽ നവംബർ മാസം വരെയുള്ള ഫീസ് പിഴ സഹിതവും ഡിസംബർ മാസത്തിലെ ഫീസ് പിഴകൂടാതെയും അടച്ചു. ഹോസ്റ്റലിൽ എത്താതിരുന്ന മാസങ്ങളിലെ ഫീസ് കുടിശിക പിഴയടക്കം നൽകണമെന്ന ഹോസ്റ്റൽ അധികൃതരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരിക്കുകയാണ് വിദ്യാർഥിനികളുടെ രക്ഷിതാക്കൾ. എന്നാൽ ഹൗസിംഗ് ബോർഡ് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് തങ്ങൾ ഫീസ് വാങ്ങിച്ചതെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.