ജോജു ജോർജ് മദ്യപിച്ച് ബഹളമുണ്ടാക്കി, വനിത പ്രവർത്തകയെ അപമാനിച്ചുവെന്നും കോൺഗ്രസ്
text_fieldsകൊച്ചി: ഇന്ധന വില വർധനക്കെതിരെ തങ്ങൾ നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് ഷിയാസ്. ജോജു വനിതാ പ്രവർത്തകരെ അധിക്ഷേപിച്ചു. വിഷയത്തിൽ പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവർധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടൻ ജോജു രംഗത്തെത്തിയത്.
പൊലീസ് അധികാരികളെ അറിയച്ചതിന്ശേഷമാണ് പ്രതിഷേധം നടത്തിയതെന്നും സാധാരണ സമരത്തിനുണ്ടാകുന്ന ഗതാഗത തിരക്ക് മാത്രമാണുണ്ടായതെന്ന് ഷിയാസ് പറഞ്ഞു.
നാട്ടിലെ ജനങ്ങൾക്കു വേണ്ടിയുള്ള സമരമാണ് ഇത്. അധിക്ഷേപം കേൾക്കേണ്ടി വന്നാലും കോടിക്കണക്കിനു ജനങ്ങൾ അംഗീകരിക്കുന്നുണ്ടാകും. നടന്നത് ജനകീയ സമരമാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ആർക്കെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കിൽ അതിനോടു ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ന
ജോജുവിനെ വൈദ്യപരിശോധന നടത്തുമെന്ന് ഡി.സി.പി അറിയിച്ചു. എറണാകുളത്തെ ഇടപ്പള്ളി വൈറ്റില ബൈപ്പാസാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്. റോഡ് ഉപരോധ സമരത്തിനിടയിലാണ് ജോജു പ്രതിഷേധവുമായി എത്തിയത്.
തുടര്‍ന്ന് പോലിസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. വഴിതടഞ്ഞതിന് കേസ് റജിസ്റ്റർ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ പറഞ്ഞു. വിഡിയോകൾ പരിശോധിച്ച് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് നടപടി ഉണ്ടാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.