ആക്രിക്കടയിലെ പോസ്റ്റർ മാത്രമല്ല, വാഴത്തോട്ടത്തിലെ നോട്ടീസുകളും കോൺഗ്രസ് സമിതി അന്വേഷിക്കേണ്ടി വരും
text_fieldsതിരുവനന്തപുരം: വട്ടിയൂര്ക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ വോട്ട് അഭ്യര്ത്ഥന നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ. പേരൂര്ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള് കണ്ടെത്തിയത്. ഉപയോഗിക്കാത്ത പോസ്റ്ററുകൾ നേരത്തെ ആക്രിക്കടയിൽ കണ്ടെത്തിയിരുന്നു.
പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ കോൺഗ്രസ് നേതൃത്വം നിയമിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, സതീഷ് കൊച്ചുപറമ്പിൽ എന്നിവരാണ് അംഗങ്ങൾ.
മുതിർന്ന നേതാക്കൾ അടക്കം പ്രചാരണത്തിൽ സജീവമായി ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം വോെട്ടടുപ്പിന് ശേഷം ഉയർന്നതിന് പിന്നാലെയാണ് ഉപയോഗിക്കാത്ത പോസ്റ്റർ തൂക്കി വിറ്റത് ആക്രിക്കടയിൽ കണ്ടെത്തിയത്. ഇതോടെ മണ്ഡലത്തിൽ അട്ടിമറി നടന്നുവെന്ന ആക്ഷേപം കോൺഗ്രസിനുള്ളിലും രാഷ്ട്രീയ എതിരാളികളിലും നിന്ന് ഉയരുകയായിരുന്നു.
പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാെണന്നായിരുന്നു കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായത്. താൻ പോയ സന്ദർഭങ്ങളിലൊക്കെ മുതിർന്ന േനതാക്കളുടെ അസാന്നിധ്യം പ്രകടമായിരുന്നു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് ആർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.
ഇത്തരം ആളുകളെവെച്ച് പാർട്ടിക്ക് മുന്നോട്ട് േപാകാൻ സാധിക്കില്ല. ഡി.സി.സി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സ്ഥാനാർഥി വീണ എസ്. നായർ ഇന്ദിര ഭവനിലെത്തി മുല്ലപ്പള്ളി രാമചന്ദ്രനെ കാണുകയും ചെയ്തു.
പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി അന്വേഷണം നടത്തി കുറവൻകോണം മണ്ഡലം ട്രഷറർ വി. ബാലുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പക്ഷേ സംഭവത്തിെൻറ ഗൗരവം ബോധ്യപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ വട്ടിയൂർക്കാവിൽ വോട്ട് നഷ്ടമായെന്ന സംശയമാണ് ഇപ്പോൾ ബലപ്പെട്ടിരിക്കുന്നത്. 2016ൽ കെ. മുരളീധരൻ 51,000 വോട്ട് നേടിയെങ്കിലും ഉപതെരഞ്ഞെടുപ്പിൽ 40,000 വോേട്ട കോൺഗ്രസിന് നേടാൻ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.