കൊച്ചി കോർപറേഷനിൽ പ്രതിപക്ഷത്തിരിക്കുമെന്ന സൂചന നൽകി കോൺഗ്രസ്
text_fieldsകൊച്ചി: കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷത്തിരിക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് എൻ.വേണുഗോപാൽ. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണസമിതിക്ക് വീഴ്ചയുണ്ടായെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും. സ്ഥാനാർഥിത്വത്തിലെ തർക്കങ്ങൾ മൂലം പ്രധാന നേതാക്കൾ പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കോർപ്പറേഷനിൽ എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന സൂചന ലീഗ് വിമതൻ നൽകിയിരുന്നു.
ആകെ 74 സീറ്റുള്ള കൊച്ചി കോർപ്പറേഷനിൽ 34 അംഗങ്ങളുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്. 31 പേരാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. ഇതുകൂടാതെ മൂന്ന് കോൺഗ്രസ് വിമതൻമാരും ഒരു സി.പി.എം വിമതനും ജയിച്ചിട്ടുണ്ട്. സി.പി.എം വിമതനായി ജയിച്ചയാൾ ഒരിക്കലും കോൺഗ്രസിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.