Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവ സങ്കൽപ്...

നവ സങ്കൽപ് പദയാത്രക്കെത്തിയ കോൺഗ്രസ് നേതാവിനു ക്രൂരമർദനം

text_fields
bookmark_border
നവ സങ്കൽപ് പദയാത്രക്കെത്തിയ കോൺഗ്രസ് നേതാവിനു ക്രൂരമർദനം
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​തീ​ഷ് ആ​ശു​പ​ത്രി​യി​ൽ

തൃപ്പൂണിത്തുറ: കോൺഗ്രസിന്‍റെ നവ സങ്കൽപ് പദയാത്ര സ്വീകരണ സമ്മേളനത്തിനു എത്തിയ കോൺഗ്രസ് നേതാവിനു ക്രൂരമർദനം. പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷ് കുമാറിനാണ് (43) മർദനമേറ്റത്.സമ്മേളന സ്ഥലത്തിനടുത്തെ ഹോട്ടലിൽ കയറി ചായ കുടിച്ച രതീഷിനെ മൂന്നുപേർ വന്നിട്ട് ബ്ലോക്ക്‌ പ്രസിഡന്റ്‌ സി. വിനോദ് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി മാറ്റിനിർത്തി മർദിക്കുകയായിരുന്നു. അക്രമി സംഘത്തിൽ 15 പേരോളം ഉണ്ടായിരുന്നുവെന്ന് രതീഷ് കുമാർ പറഞ്ഞു.

കമ്പിവടിക്കു തലക്ക് അടിയേറ്റതിനെത്തുടർന്ന് ചോരയിൽ കുളിച്ച രതീഷ് ഉടൻ തന്നെ വേദിയിലേക്കു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന പ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടിക്കുള്ളിലെ വ്യക്തിപരമായ കാരണമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പൊലീസിൽ പരാതി നൽകുമെന്ന് രതീഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upCongress leader
News Summary - The Congress leader was brutally beaten up
Next Story