Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ ഹൈകമാൻഡ്...

കോൺഗ്രസ്​ ഹൈകമാൻഡ് നിരീക്ഷകർ സംസ്​ഥാനത്തെത്തി

text_fields
bookmark_border
congress
cancel
camera_alt

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ. എ.ഐ.സി.സി ജനറൽ ​െസക്രട്ടറി കെ.സി. വേണുഗോപാൽ സമീപം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താ​നെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​െഗഹ്‌ലോട്ട് അധ്യക്ഷനായ ഹൈകമാൻഡ് നിരീക്ഷകസംഘം സംസ്​ഥാനത്തെത്തി. യു.ഡി.എഫി​െല വിവിധ കക്ഷിനേതാക്കളുമായി ചർച്ച നടത്തും.

അത്താഴവിരുന്നിന്​ശേഷം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പൊതുരാഷ്​ട്രീയ സാഹചര്യമാണ് പ്രധാനമായും ചർച്ചയായത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിവിധ മത, സാമുദായ വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള വഴികളും നേതാക്കൾ വിലയിരുത്തി. കേരളത്തി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ​െക്കാപ്പം രാത്രി എട്ടോടെയാണ് അശോക് ഗെഹ്‌ലോട്ട്​ തലസ്ഥാനത്ത്​ എത്തിയത്.

നിരീക്ഷകസംഘത്തിലെ മറ്റംഗങ്ങളായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലീറോ എന്നിവർ വെള്ളിയാഴ്​ച ഉച്ചയോടെ തലസ്ഥാനത്തെത്തിയിരുന്നു. ഇരുവരും കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമ്പത്തികപരാധീനത ഉൾപ്പെടെ കാര്യങ്ങൾ കെ.പി.സി.സിനേതൃത്വം ഹൈകമാൻഡ് സംഘത്തെ ധരിപ്പിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടി അധ്യക്ഷനായി ഹൈകമാൻഡ്​ നിയോഗിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ ആദ്യയോഗം ശനിയാഴ്​ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. തുടർന്ന്​ കെ.പി.സി.സി ഭാരവാഹിയോഗവും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDF
News Summary - The Congress leaders reached Trivandrum
Next Story