Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിലെ ആഭ്യന്തര...

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ട -എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel

കണ്ണൂർ: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല. പാർട്ടി പുനഃസംഘടനയുമായി പ്രശ്നങ്ങൾക്ക് ബന്ധമില്ലെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ പരസ്യ വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. കോൺഗ്രസ്​ മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന്​ തിരിച്ചറിഞ്ഞു കൊണ്ട്​ അതിലെങ്ങിനെ നിൽക്കുമെന്നും ഷിബു ബേബി ജോൺ ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanCongress
News Summary - The constituent parties should not interfere in the internal affairs of the Congress -MM. Hassan
Next Story