ദേശീയപാതയിൽ ചാഞ്ഞുകിടന്ന മരത്തിൽ കണ്ടയ്നർ ട്രക്ക് ഇടിച്ചു
text_fieldsമുഴപ്പിലങ്ങാട്: തലശ്ശേരി-കണ്ണൂർ ദേശീയപാതയിലേക്ക് ചാഞ്ഞു കിടന്ന മരത്തിൽ കണ്ടയ്നർ ട്രക്ക് ഇടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചിന് മുഴപ്പിലങ്ങാട് കുളം ബസാറിലാണ് അപകടമുണ്ടായത്. ഒടിഞ്ഞ മരക്കൊമ്പുമായി അരകിലോ മീറ്ററോളം ഓടിയാണ് നാലു മീറ്ററോളം ഉയരമുള്ള കണ്ടയ്നർ ട്രക്ക് നിന്നത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ട്രക്കിന്‍റെ മുകളിൽ നിന്നും മരക്കൊമ്പുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ആന്ധ്രയിൽ നിന്നും കാറുമായി കണ്ണൂരിലെ ഷോറൂമീലേക്ക് വരികയായിരുന്നു ട്രക്ക്. എടക്കാട് പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വീതി കൂടിയ ദേശീയപാതയായത് കൊണ്ട് വാഹന ഗതാഗതത്തിന് തടസമില്ല.
കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ റോഡിന് ഇരുവശവുമുള്ള വൻ മരങ്ങൾ ഇത്തരത്തിൽ അപകട ഭീഷണിയുള്ളതാണ്. ഇവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.