സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക അന്വേഷണവിഭാഗത്തിന് വിട്ടേക്കും
text_fieldsതിരുവനന്തപുരം: ബി.ജെ.പി നിയന്ത്രണത്തിലെ തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പരാതികൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
ഫോർട്ട് പൊലീസിൽ നാലും മെഡിക്കൽ കോളജ് പൊലീസിൽ ഒരു പരാതിയുമാണ് തിങ്കളാഴ്ച ലഭിച്ചത്. ഇതോടെ സംഭവത്തിൽ 16 പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനു കളിലായി ലഭിച്ചത്.
അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പായതിനാൽ പൊലീസ് എടുത്തകേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സാധ്യത. ഇപ്പോൾ ലഭിച്ച എല്ലാ പരാതികളിലും സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയും ബോർഡ്അംഗങ്ങളെയും ചേർത്ത് 11 പേർക്കെതിരെയാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഭാരവാഹികളുടെ പേരുൾപ്പെടുത്താതെയാണ് ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. ആകെ 92 പേരാണ് പരാതിക്കാരാണ് രംഗത്ത് വന്നിരിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ വരുംദിവങ്ങളിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുമെന്ന് ഉറപ്പായി. ലഭിച്ച പരാതിയിലെല്ലാം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 2004ൽ ആണ് സംഘം പ്രവർത്തനം ആരംഭിച്ചത്. പണം പിൻവലിക്കാൻ എത്തിയവരോട് പല അവധികൾ പറഞ്ഞതോടെയാണ് നിക്ഷേപകർക്ക് തട്ടിപ്പ് ബോധ്യമായത്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതർ വീണ്ടും കൈമലർത്തി. ഇതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി. ഭരണസമിതി അംഗങ്ങൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം തിരുവിതാംകൂര്‍ സഹകരണ സംഘത്തെക്കുറിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്ന് സഹകരണ സംഘം ഭരണസമിതി മുന്‍ പ്രസിഡന്റ് എം.എസ്. കുമാര്‍ പ്രതികരിച്ചു.
സംഘത്തില്‍ പ്രതിസന്ധിയാണെന്നും വലിയ തട്ടിപ്പുനടന്നുവെന്നുമാണ് വാര്‍ത്തകള്‍. കേരളത്തിന്റെ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിച്ചിട്ടുള്ള പ്രതിസന്ധിമാത്രമാണ് തിരുവിതാംകൂര്‍ സഹകരണ സംഘത്തെയും ബാധിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.