സഹകരണമേഖല നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കിങ് മേഖലയിലെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്ഥാപനങ്ങൾ ദുഷ്പേര് സൃഷ്ടിച്ചിട്ടുണ്ട്. സഹകരണ മേഖലയുടെ മൊത്തം അപചയമല്ല അത്. ചെറിയ തോതിലുള്ള അപചയമുണ്ടായാലും മേഖലയുടെ സൽപ്പേരിനെ ബാധിക്കും. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ തിരുവനന്തപുരം ബ്രാഞ്ച് മന്ദിരമായ ‘സുരക്ഷ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളിലെ തെറ്റായ പ്രവർത്തനങ്ങൾ മുളയിലേ നുള്ളി അപകടങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സഹകരണ മേഖലയോടുള്ള വിശ്വാസ്യതയുടെ ഭാഗമായാണ് നിക്ഷേപവും ഇടപാടുകളും നടക്കുന്നത്.
വിശ്വാസ്യതക്ക് കോട്ടം തട്ടാതിരിക്കാനുള്ള ഇടപെടലുകളാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സംഘം പ്രസിഡന്റ് കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം അധ്യക്ഷതവഹിച്ചു. മന്ത്രി വി.എൻ. വാസവൻ, ആന്റണി രാജു എം.എൽ.എ, ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ്, കേരള സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.